രസതന്ത്രം - പ്രധാന പോയിന്റ് PSC-HSA/LPUP പി.എസ്.സി
രസതന്ത്രം – Chemistry PSC
ആവർത്തന പട്ടികയുടെ പിതാവ് – ഡിമിട്രി മെൻഡലിയേഫ്
ആധുനിക ആവർത്തന പട്ടികയുടെ പിതാവ് – ഹെൻട്രി മോസ്‌ലി
ആദ്യത്തെ കൃത്രിമ മൂലകം – ടെക്‌നീഷ്യം (അറ്റോമിക നമ്പർ 43 )
മെൻഡലീയാഫിനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ട മൂലകം – മെൻഡലീവിയം (അറ്റോമിക നമ്പർ 101)
ആൽബർട്ട് ഐൻസ്റ്റീനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ട മൂലകം – ഐൻസ്റ്റീനിയം (അറ്റോമിക നമ്പർ 99)
വനിതകളുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകങ്ങൾ – ക്യൂറിയം, മേയ്റ്റ്നേറിയം
ഭൂമി എന്നർത്ഥം വരുന്ന മൂലകം – ടെലിയൂറിയം
ചന്ദ്രൻ എന്നർത്ഥം വരുന്ന മൂലകം – സെലീനിയം
അറ്റോമിക നമ്പർ 100 വരുന്ന മൂലകം – ഫെർമിയം
ആവർത്തന പട്ടികയിലെ പീരിയഡുകളുടെ എണ്ണം -ഏഴ്
ആവർത്തന പട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം – 18
ആൽക്കലി ലോഹങ്ങൾ എന്നറിയപ്പെടുന്ന ഗ്രൂപ്പ് – ഒന്നാം ഗ്രൂപ്പ്
ആൽക്കലൈൻ എർത്ത് ലോഹങ്ങൾ എന്നറിയപ്പെടുന്ന ഗ്രൂപ്പ് – രണ്ടാം ഗ്രൂപ്പ്
ആവർത്തന പട്ടികയിൽ അവസാനത്തെ സ്വാഭാവിക മൂലകം – യുറേനിയം
ഇലക്ട്രോൺ സ്വീകരിക്കുന്ന (നിരോക്സീകരണം സംഭവിക്കുന്ന) ഇലക്ട്രോഡ് – കാഥോഡ്
പൊട്ടൻഷ്യൽ വ്യത്യാസം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം – വോൾട്ട് മീറ്റർ
ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ അയോണുകൾ വേർതിരിക്കുന്ന അവസ്ഥ – വൈദ്യുത വിശ്ലേഷണം (ഇലക്ട്രോലിസിസ്)
രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം – ഗാൽവനിക്ക് സെൽ
ഒരേ അറ്റോമിക നമ്പരും വ്യത്യസ്ഥ മാസ്സ് നമ്പരും ഉള്ള ഒരേ മുലകത്തിന്റെ ആറ്റങ്ങൾ – ഐസോട്ടോപ്പുകൾ
ഒരേ മാസ്സ് നമ്പരും വ്യത്യസ്ഥ അറ്റോമിക നമ്പരും ഉള്ള ഒരേ മുലകത്തിന്റെ ആറ്റങ്ങൾ – ഐസോബാറുകൾ
തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ – ഐസോടോണുകൾ
ഒരേ രാസവാക്യവും വ്യത്യസ്ഥ ഘടനയും ഉള്ള സംയുക്തങ്ങളാണ് – ഐസോമറുകൾ
രാസ പ്രവർത്തനത്തിൽ ഇലക്ട്രോൺ വിട്ടുകൊടുക്കുന്ന പ്രവർത്തനം – ഓക്സീകരണം
ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള ആകെ മൂലകങ്ങളുടെ എണ്ണം – 118
ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള സ്വാഭാവിക മൂലകങ്ങളുടെ എണ്ണം – 92
വൈദ്യുതോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റുന്ന ഉപകരണം – ഇലട്രോളിറ്റിക് സെൽ
ഗ്രീക്ക് പുരാണങ്ങളിൽ നിന്നും പേരുലഭിച്ച മൂലകങ്ങൾ – ടൈറ്റാനിയം, പ്രോമിത്തിയം
രസതന്ത്രത്തിൻറെ പിതാവ് – റോബർട്ട് ബോയിൽ
ആധുനിക രസതന്ത്രത്തിൻറെ പിതാവ് – ലാവോസിയ
ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക – ആറ്റം
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം – നൈട്രജൻ (78%)
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം – ഓക്സിജൻ (21%)
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ മൂലകം – ആർഗൺ (0.9 %)
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം – ഓക്സിജൻ (46.6 %)
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം – സിലിക്കൺ
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ മൂലകം – അലൂമിനിയം
ആറ്റം കണ്ടുപിടിച്ചത് – ജോൺ ഡാൾട്ടൺ
ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത് – നീൽസ് ബോർ
ആറ്റത്തിലെ ഭാരം കൂടിയ കണം – ന്യൂട്രോൺ
ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണം – ന്യൂട്രോൺ
ആറ്റത്തിലെ ഭാരം കുറഞ്ഞ കണം – ഇലക്ട്രോൺ
ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം അറിയപ്പെടുന്നത് – അറ്റോമിക് നമ്പർ (Z)
ആറ്റത്തിൻറെ വേവ് മെക്കാനിക്സ് മാതൃക കണ്ടുപിടിച്ചത് – മാക്സ് പ്ലാങ്ക്
ഒരു പദാർത്ഥത്തിന്റെ ഭൗതിക പരമായ ഏറ്റവും ചെറിയ കണിക – തന്മാത്ര
തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത് – അവോഗാഡ്രോ
ആറ്റത്തിൻറെ ഭാരം അളക്കുന്ന യൂണിറ്റ് – അറ്റോമിക് മാസ്സ് യൂണിറ്റ് (amu)
ആറ്റത്തിൻറെ ആപേക്ഷിക ഭാരം അളക്കുന്നത്തിന് ഉപയോഗിക്കുന്ന ഐസോട്ടോപ് – കാർബൺ 12
മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും വേർതിരിച്ച ശാസ്ത്രജ്ഞൻ – ലാവോസിയെ.
ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ – ലാവോസിയെ
അന്താരാഷ്ട്ര മോൾ ദിനം (6.023×10^23) – ഒക്ടോബർ 23
പ്രോട്ടോൺ\ന്യൂക്ലിയസ് കണ്ടുപിടിച്ചത് – ഏണസ്റ്റ് റുഥർഫോർഡ്
ഇലക്ട്രോൺ കണ്ടുപിടിച്ചത് – ജെ ജെ തോംസൺ
ന്യൂട്രോൺ കണ്ടുപിടിച്ചത് – ജെയിംസ് ചാഡ്‌വിക്ക്
ആറ്റത്തിൻറെ സൗരയൂഥ മാതൃക കണ്ടുപിടിച്ചത് – ഏണസ്റ്റ് റുഥർഫോർഡ്
ആറ്റത്തിൻറെ പ്ലം പുഡ്ഡിംഗ് മാതൃക കണ്ടുപിടിച്ചത് – ജെ ജെ തോംസൺ
EDUPLANETSPIN
കെമിസ്ട്രി കണ്ടുപിടുത്തങ്ങൾ – Innovations in Chemistry
ഓക്‌സിജൻ – ജോസഫ് പ്രീസ്റ്റ്‌ലി
കാർബൺ ഡൈ ഓക്സൈഡ് – ജോസഫ് ബ്ലാക്ക്
നൈട്രജൻ – ഡാനിയൽ റൂഥർ ഫോർഡ്
സോഡിയം – ഹംഫ്രി ഡേവി
അലുമിനിയം – ഹാൻസ് ഈസ്റ്റഡ്
ഹൈഡ്രജൻ – ഹെന്റ് കാവൻഡിഷ്
അമോണിയ – ഹംഫ്രി ഡേവി
ക്ലോറിൻ – കാൾ ഷീലെ
ബെൻസീൻ – മൈക്കൽ ഫാരഡെ
റേഡിയം – മേരി ക്യൂറി, പിയറി ക്യൂറി
നൈട്രഡ് ഓക്സൈഡ് – ജോസഫ് പ്രീസ്റ്റലി
ടൈറ്റാനിയം – വില്യം റിഗർ
പി. എച്ച്. സ്കെയിൽ – സോറെൻസൺ
ആറ്റത്തിന്റെ ഘടന – നീൽസ് ബോർ
ന്യൂക്ലിയസ് – റൂഥർഫോർഡ്
ആറ്റത്തെ വിഭജിച്ചത് – റൂഥർഫോർഡ്
പ്രോട്ടോൺ – റൂഥർഫോർഡ്, ഗോൾഡ് സ്റ്റെയിൻ
ന്യൂട്രോൺ – ചാഡ്‌വിക്
ഇലക്ട്രോൺ – ജെ. ജെ. തോംസൺ
വൈദ്യുത വിശ്ലേഷണം – ഫാരഡെ
ഡൈനാമോ – ഫാരഡെ
ഡി. ഡി. റ്റി. – പോൾമുള്ളർ
ആസ്‌പിരിൻ – ഫെലിക്‌സ് ഹോഫ്‌മാൻ
കാർബൺ ഡേറ്റിംഗ് – ഫ്രാങ്ക് ലിബി
ലോഹങ്ങളുടെ അതിചാലകത – കാമർലിംഗ് ഓൺസ്
അറ്റോമിക സിദ്ധാന്തം – ജോൺ ഡാൾട്ടൺ
പെൻഡുലം ക്ലോക്ക് – ക്രിസ്ത്യൻ ഹൈജൻസ്
സിമന്റ് – ജോസഫ് ആസ്‌പിഡിൻ
യുറേനിയം വേർതിരിച്ചത് – പെലിഗോട്ട്
സ്റ്റെയിൻലെസ് സ്റ്റീൽ – ഹാരി ബയർലി
നൈലോൺ – എൻ. എച്ച്. കരോത്തസ്


Comments
Post a Comment